#സൃഷ്ടി_മത്സരം_കാഴ്ച/ രാജു കാഞ്ഞിരംകാട്
വണ്ടി കാഞ്ഞങ്ങാടെത്തിയപ്പോൾ ഞാൻ വാതിൽക്കമ്പിയിൽ തൂങ്ങി നിന്ന് ചുറ്റുപാടും നോക്കി. ഇല്ല, യെങ്ങുമില്ല. വണ്ടി സ്റ്റേഷൻ കഴിയുന്നതുവരെ ഞാൻ തിരഞ്ഞുകൊണ്ടിരുന്നു പിന്നെസീറ്റിലേക്ക് മടങ്ങി. എന്നും ഇതുവഴിപോകുമ്പോൾഇവിടെയെത്തിയാൽ അറിയാതെഞാൻഎഴുന്നേറ്റുപോകുന്നു. വാതിൽപടിയിൽ നിന്ന് ചുറ്റും പരതുന്നു. ...